ദുബൈനെറ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2024, ജൂലൈ 5, വെള്ളിയാഴ്‌ച

മുസ്‌ലിം ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു.

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ എ പി ഉണ്ണികൃഷ്ണന്‍ ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ തൃക്കലങ്ങോട് ഡിവിഷനിൽ നിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.വേങ്ങരെ കണ്ണമംഗലമാണ് സ്വദേശം.

2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.